"സൂക്ഷട മട രാശിനി'യോ അതേത് പടം ?'; 'സീൻ' ട്രെയ്‌‌ലർ ലോഞ്ചിൽ നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്‌ലിനും ജിത്തു മാധവനും

നസ്‌‌ലിന്റെ കമന്റടി സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തുകയാണ്.
Nazriya, Naslen
Nazriya, Naslenവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

പ്രഖ്യാപനം മുതലേ വൻ ഹൈപ്പോടെ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്റെ 'സീൻ'. സൂര്യ നായകനാകുന്ന ചിത്രത്തിൽ വില്ലനായാണ് നസ്‌ലിൻ എത്തുന്നത്. നിലവിലെ ഹൈപ്പ് ഇരട്ടിയാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നസ്‌‌ലിന്‍- നസ്രിയ കോമ്പോയാണ് ട്രെയ്‌ലർ ലോഞ്ചിലെ പ്രധാന ഹൈലൈറ്റ്. അടുത്തടുത്താണ് ഇരുവരും ഇരിക്കുന്നത്. ഓരോ തവണയും ഇരുവരും നല്‍കുന്ന റിയാക്ഷന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് എവി പ്രദര്‍ശിപ്പിച്ചിരുന്നു.

നസ്രിയയുടെ എവി പ്രദര്‍ശിപ്പിക്കുന്നതിനിടെ നസ്‌‌ലിന്റെ കമന്റടി സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തുകയാണ്. നസ്രിയ അഭിനയിച്ച സിനിമകളുടെ പേര് പറയുന്നതിനിടെ ‘സൂക്ഷട മട രാശിനി’ എന്ന് വിഡിയോയില്‍ പറഞ്ഞിരുന്നു. ഇത് ഏത് സിനിമയാണെന്ന് പരസ്പരം ചോദിച്ച് പൊട്ടിച്ചിരിക്കുന്ന നസ്‍ലിനെയും സംവിധായകൻ ജിത്തു മാധവനെയും വിഡിയോയിൽ കാണാം.

ഇരുവരുടെയും റിയാക്ഷനും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നസ്രിയ അഭിനയിച്ച 'സൂക്ഷ്മദര്‍ശിനി' എന്ന സിനിമയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്. ദീപാവലി റിലീസായി നവംബർ ആറിനാണ് ചിത്രമെത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nazriya, Naslen
'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്, ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'; ചേട്ടനെയും ചേച്ചിയെയും കുറിച്ച് കാർത്തി
Nazriya, Naslen
"സീനി'ലെ എൻ കാരക്ടർ മോശമായവൻ കെടയാത്, പാവമാണ്'; നസ്‌ലിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് സൂര്യയും ജ്യോതികയും
Nazriya, Naslen
'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന
Summary

Scene trailer launch Nazriya Naslen reaction goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER