"സീനി'ലെ എൻ കാരക്ടർ മോശമായവൻ കെടയാത്, പാവമാണ്'; നസ്‌ലിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് സൂര്യയും ജ്യോതികയും

'നിങ്ങൾ ഈ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അത്ഭുതമായിട്ടാണ് എനിക്ക്‌ തോന്നുന്നത്'
Suriya, Naslen, Jyothika
Suriya, Naslen, Jyothika വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

തമിഴകവും മലയാളവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ'. സൂര്യയ്ക്കൊപ്പം നസ്‌ലിനും കൂടി എത്തുന്നതിനാൽ സിനിമാ പ്രേക്ഷകരുടെ ആവേശവും നൂറിരിട്ടിയാണ്. ചെന്നൈ സായ് റാം എന്‍ജിനീയറിങ് കോളജില്‍ വച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ട്രെയ്‌ലർ ലോഞ്ച് നടന്നിരുന്നു.

‘പൊങ്കൽ പുടിക്കും, ടിഫിൻ ബോക്സിൽ പൊങ്കൽ വരും’ എന്ന് താരം പറഞ്ഞത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു. "ഇതാണ് എന്റെ ആദ്യത്തെ തമിഴ് സിനിമ, ഇതുവരെയും ഒരു തമിഴ് സിനിമയും ഞാൻ ചെയ്തിട്ടില്ല. നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരുപാട് ഇമോഷണലാണ് ഞാനിപ്പോൾ. നവംബർ 6 നാണ് സിനിമ റിലീസാവുന്നത്. റിലീസായി കഴിഞ്ഞാലും എന്നോട് കാണിക്കുന്ന ഇതേ സ്നേഹം അതുപോലെ തന്നെ ഉണ്ടാവണം.

നിങ്ങൾ ഈ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അത്ഭുതമായിട്ടാണ് എനിക്ക്‌ തോന്നുന്നത്".- നസ്‌ലിന്‍ പറഞ്ഞു. തന്റെ തമിഴ് അത്ര നല്ലതല്ലെന്നും നസ്‌ലിന്‍ തമാശരൂപേണ പറയുകയുണ്ടായി. നസ്‌ലിൻ പറയുന്നതു കേട്ട് കൊള്ളാം എന്ന് ആക്ഷൻ കാണിക്കുന്ന സൂര്യയെയും കാണാം. ദുബൈയിൽ വെച്ചുള്ള പരിപാടിയിൽ താൻ പേടിച്ചിട്ട് എന്തൊക്കെയോ പറഞ്ഞുവെന്നും സിനിമയിലും തന്റെ കാരക്ടർ അത്ര മോശമല്ലെന്നും താരം തമാശ രീതിയിൽ കൂട്ടിച്ചേർത്തു.

സൂര്യയുടെ കൂടെ അഭിനയിക്കുമ്പോൾ തനിക്ക് ഭയം തോന്നിയെന്നും എങ്കിലും തനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെന്നും ഒരുമിച്ച് അഭിനയിച്ചപ്പോൾ വളരെ സന്തോഷം തോന്നിയെന്നും നസ്‌ലിന്‍ വ്യക്തമാക്കി. "അദ്ദേഹം ഭയങ്കര പാഷനേറ്റാണ്, ഹാർഡ്‌വർക്കിങ്ങുമാണ്.

വൈകീട്ട് ആറു തൊട്ട് പിറ്റേന്ന് രാവിലെ ആറു വരെയൊക്കെ ഷൂട്ടുള്ള ദിവസങ്ങളുണ്ടായിരുന്നു. ആ സമയത്ത് സൂര്യ സാറിന് ഷൂട്ട് കഴിഞ്ഞ് ഒൻപത് മണിക്ക് ഡബ്ബിങ്ങിന് ഒരു ക്ഷീണമോ ഒന്നുമില്ലാതെ പോവുമായിരുന്നു. അത് എന്നെ പോലെയുള്ള തുടക്കക്കാർക്ക് വലിയ പ്രചോദനമാണ്.

ഈ സിനിമയിലെ എന്റെ കഥാപാത്രം അത്ര മോശമായ ആളൊന്നുമല്ല. പാവമാണ്".- നസ്‌ലിന്റെ ഈ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന സൂര്യയെയും ജ്യോതികയെയും വിഡിയോയിൽ കാണാം. സിനിമയിൽ ഈശ്വരൻ എന്ന വില്ലൻ കഥാപാത്രമായാണ് നസ്‌ലിൻ എത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Suriya, Naslen, Jyothika
'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന
Suriya, Naslen, Jyothika
'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി
Suriya, Naslen, Jyothika
'എന്റെ വേഷം ചെറുത്, അഭിനയിക്കാനുള്ളത് മീരയ്ക്ക്; കാവ്യ പരിഭവം പറഞ്ഞു, പക്ഷെ'; തുറന്നു പറഞ്ഞ് കമല്‍
Summary

Naslen funny speech in Scene Trailer Launch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anishma Anilkumar
Ritwik Baiju, Kochu Lokavum Kunju Manushyarum
Guru, Pattanam Rashid
Dulquer Salmaan, Jason Sanjay, Naslen
X

FOLLOW US

ON GOOGLE DISCOVER