Entertainment

ദീപ്‌വീര്‍ വിവാഹചിത്രം കിട്ടിയില്ല, കാത്തിരുന്ന് മടുത്ത് അസ്ഥികൂടത്തിന്റെ ചിത്രം പങ്കുവച്ച് സ്മൃതി ഇറാനി 

താര ജോഡിയുടെ വിവാഹചിത്രത്തിനായി കാത്തിരുന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

റെ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹചിത്രങ്ങള്‍ക്കായി അക്ഷമരായി നോക്കിയിരിക്കുകയാണ് ആരാധകര്‍.  വലിയ സുരക്ഷയൊരുക്കി അതീവ രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിടാത്തതിന്റെ നിരാശ ഇവര്‍ പങ്കുവയ്ക്കുന്നുമുണ്ട്. താര ജോഡിയുടെ വിവാഹചിത്രത്തിനായി കാത്തിരുന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കേന്ദ്രമന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ക്കായി ഒരുപാടുനേരം കാത്തിരിക്കേണ്ടിവന്നപ്പോള്‍ എന്ന അടിക്കുറിപ്പോടെ ഒരു അസ്തികുടത്തിന്റെ ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചിരിക്കുന്നത്. സ്മൃതിയുടെ പോസ്റ്റിന് കമന്റായി പലരും തങ്ങളുടെ അവസ്ഥയും സമാനമാണെന്ന് മറുപടി കുറിച്ചിട്ടുമുണ്ട്. 

ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും വിവാഹം. കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT