Entertainment

ദീപ്തി ഐപിഎസ് ഇനി ജയസൂര്യ ചിത്രത്തിൽ; 'തൃശ്ശൂർ പൂര'ത്തിന് കൊടിയേറി

ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കുന്ന വിവരം ​ഗായത്രി തന്നെയാണ് പങ്കുവച്ചത്. 

സമകാലിക മലയാളം ഡെസ്ക്

മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ഗായത്രി അരുൺ ജയസൂര്യ ചിത്രം തൃശൂർ പൂരത്തിൽ. വിജയ്‌ ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്നലെ നടന്നിരുന്നു. ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കുന്ന വിവരം ​ഗായത്രി തന്നെയാണ് പങ്കുവച്ചത്. 

റൗണ്ട് ജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. വിജയ് ബാബുവും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ തിരകഥ ഒരുക്കിയിരിക്കുന്ന ചിത്രം രാജേഷ് മോഹനൻ ആണ് സംവിധാനം ചെയ്യുന്നത്. ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. 

ഈ വർഷം ഒക്ടോബറിൽ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT