Entertainment

ദുല്‍ഖര്‍ നായികയായി തുടക്കം, പേട്ടയിലും മിന്നി, ഇനി വിജയ് ദേവരക്കൊണ്ടെയ്‌ക്കൊപ്പം 

ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരവിന്ദ് അന്നാമല ആണ് സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായികയായി മലയാളത്തില്‍ തുടക്കമിട്ട നടി മാളവിക മോഹനന്‍ ഇനി തെലുങ്കിലും. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം പേട്ടയില്‍ തകര്‍ത്തഭിനയിച്ച മാളവിക വിജയ് ദേവരക്കൊണ്ടെയ്‌ക്കൊപ്പമാണ് തെലുങ്കിലെത്തുന്നത്. ഹീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരവിന്ദ് അന്നാമല ആണ് സംവിധാനം ചെയ്യുന്നത്. 

ഒരു പ്രൊഫഷണല്‍ ബൈക്കര്‍ ആയാണ് വിജയ് ചിത്രത്തിലെത്തുന്നത്. സിനിമയിലെ മാളവികയുടെ കഥാപാത്രം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. 

ദുല്‍ഖറിനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിച്ച മാളവിക ആദ്യമായാണ് ഒരു തെലുങ്ക് ചിത്രത്തില്‍ വേഷമിടുന്നത്. വ്യത്യസ്ത ഭാഷകളില്‍ സിനിമ ചെയ്യാനുള്ള ആഗ്രഹം പല അഭിമുഖങ്ങളിലും മാളവിക തുറന്നുപറഞ്ഞിട്ടുള്ളതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം