Entertainment

ദുല്‍ഖറിനെ ബോളിവുഡ് കൊണ്ടുപോയെന്ന് കരുതിയോ?: റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൊലീസാകാന്‍ ഡിക്യൂ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് താരം എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാസമായി ഉത്തരേന്ത്യയിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോനം കപൂര്‍ നായികയായ ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. 

ചിത്രത്തിന്റെ റിലീസ് ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ദുല്‍ഖറിന്റെയും ഭാര്യ അമാല്‍ സുല്‍ഫിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ട് ദുല്‍ഖര്‍ മുഴുവനായും അങ്ങ് ബോളിവുഡിലേക്ക് ചേക്കേറിയെന്ന് കരുതേണ്ട. താരത്തിന്റെ അടുത്ത ചിത്രം മലയാളത്തില്‍ തന്നെ ആയിരിക്കും. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് താരം എത്തുന്നത്. ദുല്‍ഖര്‍ പൊലീസ് ആയി അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. ബോബി- സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകരില്‍ പലരും പുതിയ ചിത്രത്തിലുണ്ടെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT