dq_sonam 
Entertainment

'ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുന്നു, എല്ലാ ചിത്രങ്ങളും നിരസിച്ചു'; തുറന്നു പറഞ്ഞ് സോനം കപൂര്‍

സോയ ഫാക്ടറില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നാണ് സോനം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ബോളിവുഡ് സുന്ദരി സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ താന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുകയാണെന്നും എന്നാല്‍ എല്ലാ ചിത്രങ്ങളും താരം നിരസിക്കുകയായിരുന്നു എന്നുമാണ് സോനം കപൂര്‍ പറയുന്നത്. ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോൡുഡ് സുന്ദരിയുടെ തുറന്നു പറച്ചില്‍. 

സോയ ഫാക്ടറില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നാണ് സോനം പറയുന്നത്. 'ഇമ്രാന്‍ ഖാനൊപ്പം ഞാന്‍ ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് നകുല്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞാന്‍ നകുലിനൊപ്പം ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. അന്ന് സിംഗപ്പൂരില്‍ വച്ച് ആ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചു.' സോനം പറഞ്ഞു. 

എന്നാല്‍ താന്‍ സിനിമകള്‍ നിരസിച്ചതല്ലെന്നും ഡേറ്റ് പ്രശ്‌നമായിരുന്നു എന്ന്് ദുല്‍ഖര്‍ വ്യക്തമാക്കി. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് പ്രമേയമാക്കിയുള്ള ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തുന്നത്. താന്‍ വലിയ ക്രിക്കറ്റ് കളിക്കാരനൊന്നുമല്ലെന്നും എന്നാല്‍ കുട്ടിക്കാലത്ത് മറ്റുള്ള കുട്ടികളുമായി കൂട്ടുകൂടുന്നത് ക്രിക്കറ്റ് കളിച്ചുകൊണ്ടാണെന്നും താരം പറഞ്ഞു. തന്റെ ഭാര്യ വലിയ ക്രിക്കറ്റ് ആരാധികയാണ്. തന്നേക്കാള്‍ നന്നായി ക്രിക്കറ്റ് കാണുകയും ആസ്വദിക്കുകയും ചെയ്യുമെന്നും താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ