Entertainment

ദുല്‍ഖറിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ അമാല്‍; വീഡിയോ വൈറല്‍

അമാലും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഇന്നലെ മുംബൈയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയായിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. 

അമാലും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ വസ്ത്രമായിരുന്നു അമാല്‍ ധരിച്ചിരുന്നത്. അമാലിന് പുറമെ സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് ആഹുജയും ചിത്രം കാണാന്‍ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, കത്രീന കൈഫ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രദര്‍ശനം കാണാനെത്തിയിരുന്നു. 

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കി എന്ന പെണ്‍കുട്ടിയെ ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്നത്. സോയ സോളാങ്കിയുടെ വേഷത്തില്‍ സോനം കപൂറും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ നിഖില്‍ ഘോടയായി ദുല്‍ഖറും വേഷമിടുന്നു. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ