Entertainment

ദുൽഖറും കാളിദാസുമല്ല, പുത്തൻ ബെൻസ് ജി വാഗണിൽ കുതിക്കുന്നത് ആസിഫ് അലി 

ഇന്ത്യയില്‍ തന്നെ വളരെ വിരളമായി മാത്രം വാങ്ങിയിട്ടുള്ള ജി-വാഗണ്‍ മലയാള സിനിമയില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് ആസിഫ്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ യുവതാരങ്ങളിലേറെയും വാഹനപ്രേമികളാണ്. ദുൽഖർ സൽമാൻ, കാളിദാസ് ജയറാം, ആസിഫ് അലി എന്നിവരെല്ലാം ഇക്കൂട്ടത്തിലുള്ളവരാണ്. ഇതിൽ നടൻ ആസിഫ് അലി സ്വന്തമാക്കിയ പുത്തൻ കാറാണ് വാർത്തകളിൽ നിറയുന്നത്. മെഴ്‌സിഡിസിന്റെ ജി-വാഗണ്‍ ആണ് താരം സ്വന്തമാക്കിയത്. 

ഇന്ത്യയില്‍ തന്നെ വളരെ വിരളമായി മാത്രം വാങ്ങിയിട്ടുള്ള ജി-വാഗണ്‍ മലയാള സിനിമയില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് ആസിഫ്. എസ്‌യുവി മോഡലായ ജി 55 എഎംജിയാണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡിസ് ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് ഇത്. 

2002-ലാണ് മെഴ്‌സിഡസ് ജി 55 എഎംജി എന്ന മോഡല്‍ ആദ്യമായി നിര്‍മിക്കുന്നത്. പിന്നീട് 2005-ല്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി ഇറക്കിയ പതിപ്പ് 2012 വരെയാണ് നിര്‍മിച്ചിരുന്നത്. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ആസിഫിന്റേത്. 

ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് ജി 55 വാങ്ങിയത്. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനിലെത്തുന്ന വാഹനം 507 പിഎസ് പവറും 700 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.  മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്; 'കൂടുതല്‍ പിന്നാലെ'യെന്ന് ട്രംപ്

'അമ്മ വിഷയം ​ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്, രഞ്ജിത്തിന് വേണ്ടി ഹാജരായത് ഐസിസി അം​ഗമാണെന്ന് അറിഞ്ഞില്ല'; കുക്കു പരമേശ്വരൻ

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

'വാരിയെല്ലുകൾ പൊട്ടിയ നിലയിൽ,ശരീരമാകെ മർദ്ദനമേറ്റ പാടുകൾ, ഡോക്ടറുടെ സംശയം വഴിത്തിരിവായി'

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപി കൗൺസിലർ അടക്കം മൂന്നുപേർക്കെതിരെ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്

SCROLL FOR NEXT