Entertainment

ദേശീയ പുരസ്‌കാര ജേതാവിനൊപ്പം അന്ന ബെൻ; മൂന്നാം ചിത്രം 'കപ്പേള'  

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'കപ്പേള' എന്ന ചിത്രത്തിലൂടെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് യുവ നടി അന്ന ബെൻ. അന്നയും റോഷൻ ആൻഡ്രൂസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ശക്തമായ കഥാപാത്രമാണ് അന്നയുടേതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ. 

ശ്രീനാഥ് ഭാസി, അമ്പിളി ഫെയിം തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. കഥാസ് അണ്‍ടോള്‍ഡ് എന്ന ബാനറിൽ  വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില്‍ വാഹിസ്, സുദാസ്, മുഹമ്മദ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയ മുസ്തവ ക്യാരക്ടര്‍ റോളുകളിലാണ് ശ്രദ്ധേയനായത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടി. സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് കപ്പേള. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

കുസാറ്റിൽ ഒഴിവുകൾ, വിമുക്തഭടന്മാർക്ക് അവസരം, മാർച്ച് 9 വരെ അപേക്ഷിക്കാം

SCROLL FOR NEXT