Entertainment

'ദൈവത്തിന്റെ ആരാധിക'; സച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രിയ

ക്രിക്കറ്റ് ദൈവത്തിനൊപ്പം... ഒരു ആരാധികയുടെ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഒരു അഡാറ് കണ്ണിറുക്കലാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ താരത്തിന്റെ തലവര മാറ്റിയത്. ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളേവേഴ്‌സുള്ള താരമായി വളര്‍ന്നിരിക്കുകയാണ് ഈ സുന്ദരി. ക്രിക്കറ്റ് ദൈവത്തിനൊപ്പമുള്ള പ്രിയയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ക്രിക്കറ്റ് ദൈവത്തിനോടുള്ള തന്റെ ആരാധന പങ്കുവെക്കുകയാണ് പ്രിയ. ഒമറിന്റെ ഒരു അഡാര്‍ ലൗവിലെ സഹതാരമായ റോഷനും പ്രിയക്കൊപ്പമുണ്ടായിരുന്നു.

ഇന്നലെ കൊച്ചിയില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈ എഫ്‌സി മത്സരത്തിന് എത്തിയപ്പോഴാണ് സച്ചിനെ കാണാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചത്. ക്രിക്കറ്റ് ദൈവത്തിനൊപ്പം... ഒരു ആരാധികയുടെ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സച്ചിന്‍, അഭിഷേക് ബച്ചന്‍ എന്നിവരോടൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷവും ഐഎസ്എല്ലിന്റെ ട്വിറ്റര്‍ പേജിലെ വീഡിയോയിലൂടെ ഇരുവരും പങ്കുവെച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT