Entertainment

'നകുല്‍, നിനക്കിന്ന് 21 വയസായി, കൂടുതല്‍ കരുത്തനായി തിരിച്ചുവരൂ'; സ്‌നേഹം നിറച്ച് പ്രിയയുടെ ആശംസ

ജനുവരി അഞ്ചിന് കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് നകുല്‍ അപകടത്തില്‍പ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡാന്‍സറുമായ നകുല്‍ തമ്പിക്ക് പിറന്നാള്‍ ആശംസകളുമായി നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് ആശംസ അറിയിച്ചിരിക്കുന്നത്. മുന്‍പത്തേക്കാള്‍ മികച്ച വ്യക്തിയായി നകുല്‍ തിരിച്ചുവരുമെന്നാണ് താരം കുറിക്കുന്നത്. കൂടാതെ തന്റെ കൂടെ നിന്നതിന് നന്ദി പറയാനും പ്രിയ മറന്നില്ല.

ജനുവരി അഞ്ചിന് കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് നകുല്‍ അപകടത്തില്‍പ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോവുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ നകുലിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

പ്രിയയുടെ കുറിപ്പ് വായിക്കാം

'പ്രിയപ്പെട്ട നകുല്‍, നിനക്കിന്ന് 21 വയസായി. എനിക്കായി എന്നും നീ നിലകൊണ്ടതിന് എങ്ങനെ നന്ദി പറഞ്ഞ് തുടങ്ങണമെന്ന് എനിക്ക് അറിയില്ല. നമ്മള്‍ കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷമാകുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. സമയം പറന്നുകൊണ്ടിരിക്കുകയാണ്. നീ വിചാരിച്ചത് പോലെയല്ല ഈ വര്‍ഷം കാര്യങ്ങള്‍ നടന്നത് എന്നെനിക്കറിയാം, പക്ഷേ സമയം കടന്നുപോകുന്നതിന് അനുസരിച്ച് എല്ലാം ശരിയാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പോയ വര്‍ഷം എന്റെ ജീവിതം നീ കുറച്ച് എളുപ്പമാക്കി അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് നമുക്കെല്ലാവര്‍ക്കും ഒരു ചെറിയ കാലതാമസം മാത്രമാണെന്ന് എനിക്കറിയാം. നീ എന്നത്തേക്കാളും കരുത്തനായി തിരിച്ച് വരും. ആ സമയം അടുത്തിരിക്കുന്നു. ഭാവിയില്‍ നിന്റെ ഏറ്റവും മികച്ച പതിപ്പായി നീ വളരുകയും പരിണമിക്കുകയും ചെയ്യുന്നത് കാണാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ എന്റെ പ്രാര്‍ഥനകളില്‍ എന്നുമുണ്ട്. നിന്നെ എന്നെന്നും സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കൂ.. ശാന്തമായ ജന്മദിനം നിനക്കുണ്ടാവട്ടെ. ഇത്തവണ ആഘോഷങ്ങളില്ലെങ്കിലെന്താ..അടുത്ത വര്‍ഷം അടിപൊളി പാര്‍ട്ടി നടത്തി ഈ കുറവ് നികത്തുമെന്ന് ഞാന്‍ വാക്ക് തരുന്നു. നീ കൂടെയില്ലാതെ കാഴ്ച്ചകള്‍ അത്ര മികച്ചതല്ല. ഈ ദിവസങ്ങളില്‍ കാഴ്ചകള്‍ മങ്ങുന്നുണ്ട്. ഒരുപാട് സ്‌നേഹം...നിന്റെ സ്വന്തം, പ്രി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍