Entertainment

നഗ്നത മറയ്ക്കാന്‍ കിയാരയെ സാരിയുടുപ്പിച്ച് ട്രോളന്മാര്‍; ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി നടിക്ക് സദാചാര പാഠങ്ങള്‍ 

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രമാണ് സംസാരവിഷയം

സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി കിയാര അദ്വാനി. നടിയുടെ പുതിയ ചിത്രം ഗില്‍റ്റിയുടെ വിശേഷങ്ങളോ ട്രെയിലറോ ഒന്നുമല്ല ഈ ട്വിറ്റര്‍ ചര്‍ച്ചയിലെ വിഷയം. മറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രമാണ് സംസാരവിഷയം. 

ഇലയുടെ മറവുല്‍ നഗ്നയായി നില്‍ക്കുന്ന കിയാരയെയാണ് ദബ്ബു രത്‌നാനി ചിത്രത്തില്‍ കാണാന്‍ കഴിയുക. സെക്‌സിയായ ഈ ചിത്രത്തിന് ഏറെ അഭിനന്ദനങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. ചിത്രത്തില്‍ കിയാര അതിമനോഹരിയാണെന്നും കലണ്ടര്‍ സീരീസിലെ ഏറ്റവും മനോഹരമായ ചിത്രമാണ് കിയാരയുടേത് എന്നുമായിരുന്നു പ്രതികരണങ്ങള്‍. പക്ഷെ ഇവിടംകൊണ്ട് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍അവസാനിച്ചില്ല. 

കിയാരയുടെ സെക്‌സി ചിത്രം സദാചാരവാദികള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. കിയാരയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് നടിയെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു ഇവര്‍. സാരിയും ഷര്‍ട്ടുമടക്കം താരത്തെ അണിയിച്ചിരിക്കുകയാണ് ഫോട്ടോഷോപ്പ് വീരന്മാര്‍. 

കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമെന്നും സ്ത്രീകളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും നിര്‍ണ്ണയിക്കുന്നത് അവള്‍ ധരിക്കുന്ന വസ്ത്രമല്ലെന്നും ചൂണ്ടിക്കാട്ടി സദാചാര പൊലീസുകാരെ നേരുടകയാണ് ട്വിറ്റര്‍. കിയാരയുടെ ചിത്രത്തില്‍ വസ്ത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്തത് ഇന്ത്യക്കാരുടെ പക്വതയില്ലായ്മയും അസഹിഷ്ണുതയുമാണെന്നും കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഇതേ ആളുകള്‍ തന്നെ കിയാരയുടെ ഹോട്ട് ചിത്രങ്ങള്‍ക്കായി ഗൂഗിളില്‍ തിരയുമെന്ന ആക്ഷേപവും ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT