Entertainment

നഗ്നയായി അഭിനയിച്ചതിന് നടിക്ക് വധഭീഷണി; പരാതിയുമായി തമിഴ് താരം

മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ

സമകാലിക മലയാളം ഡെസ്ക്

പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചു എന്നാരോപിച്ച് തമിഴ് നടിക്ക് നേരെ വധഭീഷണി. പുതുമുഖ നടിയായ ധന്യയ്ക്ക് നേരെയാണ് വധഭീഷണി. നടിയുടെ വീട്ടിലേക്ക് ഫോണ്‍വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. 

വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. സംഭവത്തില്‍ നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നല്‍കി. 18.5.2009 എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണ് ഭീഷണി നേരിട്ടത്. തമിഴ്പുലികളുടെ സംഘടനയായ എല്‍ടിടിഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'പോര്‍ക്കളത്തില്‍ പൂ' എന്ന ചിത്രത്തിലും ധന്യ അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

16 ലക്ഷം രൂപയുടെ സ്വര്‍ണം വിവാഹമോചിതയായ യുവതി നല്‍കണം; കോടതി ഉത്തരവ്

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, ലീഗ് നേതാവിനെതിരെ കേസ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

SCROLL FOR NEXT