Entertainment

നടനെ കല്ല്യാണം കഴിക്കാന്‍ റിയാലിറ്റി ഷോ; മത്സരാര്‍ത്ഥിയായി നിക്കി ഗല്‍റാണിയുടെ സഹോദരിയും 

നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ചന ഗല്‍റാണി ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ആര്യയ്ക്ക് വധുവിനെ അന്വേഷിച്ച് നടത്തിയ എങ്ക വീട്ട് മാപ്പിളെ എന്ന റിയാലിറ്റി ഷോ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സമാനമായ ഒരു റിയാലിറ്റി ഷോയാണ് ഹിന്ദിയില്‍ തുടങ്ങിയിരിക്കുന്നത്. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 13-ാം സീസണിലെ രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് പങ്കാളികളെ അന്വേഷിച്ചാണ് പുതിയ ഷോ. 

ബിഗ് ബോസില്‍ ഏറെ ശ്രദ്ധനേടിയ നടിയും ഗായികയുമായ ഷഹ്നാസ് ഗില്‍, നടനും മോഡലുമായ പാറസ് ഛബ്ര എന്നിവര്‍ക്കാണ് ഷോയിലൂടെ പങ്കാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇരുവരെയും വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവവധി മത്സരാര്‍ത്ഥികളും ഷോയിലേക്ക് എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികളെ ഒരുമിച്ച് പാര്‍പ്പിച്ച് ബിഗ് ബോസിന് സമാനമായ രീതിയില്‍ തന്നെയാണ് ഈ ഷോയും നീങ്ങുന്നത്. 

നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ചന ഗല്‍റാണിയും ഷോയില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്. മോഡലും നടിയുമായ സഞ്ചന പരസ്യ ചിത്രങ്ങളിലൂടെയാണ് തുടക്കംകുറിച്ചത്. കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമാണ് താരം. മോഹന്‍ലാല്‍ ചിത്രം കാസിനോവയിലൂടെ മലയാളത്തില്‍ തുടക്കമിട്ട സഞ്ചന മമ്മൂട്ടി-സുരേഷ് ഗോപി ചിത്രം ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചില നേരങ്ങളില്‍ ചിലര്‍, വാസവദത്ത തുടങ്ങിയവ നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !