Entertainment

നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാന്‍ ശ്രമം; നടി പിടിയില്‍ 

കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സുഭാഷ് യാദവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ്രാവണ്‍ അറസ്റ്റില്‍. നടനില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കാനാണ് നടിയും സംഘവും ശ്രമിച്ചത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് സാറ. 

യാദവും സാറയും ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയശേഷം നടന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച സാറ രംഗത്തെത്തുകയായിരുന്നു. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഇടപെട്ടയാള്‍ യാദവ് മാപ്പ് പറയുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്തു. വിഡിയോ പുറത്തുവിടാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു നടിയുടെയും സംഘത്തിന്റെയും ആവശ്യം.

ഇതിനിടയില്‍ തട്ടിപ്പു സംഘത്തിലുണ്ടായിരുന്ന ഒരാളുടെ പക്കല്‍നിന്ന് വിഡിയോ ചോര്‍ന്നു. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു യാദവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT