Entertainment

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു; ചിത്രങ്ങള്‍ കാണാം

സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം

സമകാലിക മലയാളം ഡെസ്ക്

ടന്‍ അനൂപ് ചന്ദ്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കര്‍ഷകയായ ലക്ഷ്മി രാജഗോപാലാണ് വധു. ഇരുവരുടേയും വിവാഹം വളവനാട് വെച്ച് വ്യാഴാഴ്ച നടന്നു. അനൂപ് ചന്ദ്രന്റെ ആഗ്രഹപ്രകാരം വീട്ടുകാരാണ് വധുവിനെ കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞതായി ഫേയ്‌സ്ബുക്കിലൂടെ അനൂപാണ് അറിയിച്ചത്.

സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് കണിച്ചുകുളങ്ങരയില്‍ സിനിമാ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ക്കായി പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. ബിടെക്ക് പൂര്‍ത്തിയാക്കിയ ലക്ഷ്മി കൃഷി നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. വീട്ടില്‍ സ്വന്തമായി പശു ഫാമും ഉണ്ടെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. പ്രകൃതിയെ മനസ്സിലാക്കുന്ന സംസ്‌കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കര്‍ഷകയാണെന്നു കേട്ടതും അവരെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു.' അനൂപ് ചന്ദ്രന്‍ പറഞ്ഞു. 

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT