Entertainment

നടന്‍ നവതേജ് ഹുണ്ടാല്‍ അന്തരിച്ചു

ബോളിവുഡില്‍ വന്‍ വിജയം നേടിയ ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നവതേജ് അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രശസ്ത ബോളിവുഡ് നടന്‍ നവതേജ് ഹുണ്ടാല്‍ അന്തരിച്ചു. ബോളിവുഡില്‍ വന്‍ വിജയം നേടിയ ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നവതേജ് അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉറി ഭീകരാക്രമണം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് നവതേജ് തിളങ്ങിയത്. 

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ ഖല്‍നായക്, തേരേ മേരെ സപ്‌നെ തുടങ്ങിയ ചിത്രങ്ങളിലും, ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന്‍ ഷോയിലും നവതേജ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഭിനയ പരിശീലന ക്ലാസ്സുകളും അദ്ദേഹം എടുക്കുന്നുണ്ട്. 

നീലമാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്. മകളായ അവന്തിക ഹുണ്ടാല്‍, യഹ് ഹെ മൊഹബത്തേന്‍ എന്ന പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT