Entertainment

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു

എട്ട് വര്‍ഷമായുള്ള കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ചാണ് ശ്യാമ മരണത്തിന് കീഴടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി അന്തരിച്ചു. 26 വയസായിരുന്നു. എട്ട് വര്‍ഷമായുള്ള കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ചാണ് ശ്യാമ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച പൂനെയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 

പതിനെട്ടാമത്തെ വയസിലാണ് ശ്യാമയ്ക്ക് സ്തനാര്‍ബുദം  ബാധിതയാകുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷമായി ശ്യാമ പോരാട്ടത്തിലായിരുന്നു. ഞായാറാഴ്ച്ച ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച് ശവസംസ്‌ക്കാരം നടക്കും. നോ ലാന്‍ഡ്‌സ് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി യുഎസിലാണ് നവാസുദ്ദീന്‍. 

കഴിഞ്ഞ ഒക്ടോബറില്‍ സഹോദരിയുടെ 25ാം പിറന്നാള്‍ ദിനത്തില്‍ ശ്യാമയുടെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നവാസുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സഹോദരിയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഡോക്ടര്‍മാരുടെ സഹായത്തില്‍ അര്‍ബുദത്തെ മറികടന്നു എന്നായിരുന്നു പോസ്റ്റില്‍ കുറിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT