Entertainment

നടന്‍ ശരത് കുമാറിനും രാധികയ്ക്കും എതിരേ വാറണ്ട്; നടപടി ചെക്ക് കേസില്‍

ഇരുവര്‍ക്കും പുറമെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും വാറണ്ട് അയച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും എതിരേ വാറണ്ട് പുറപ്പെടുവിച്ച് കോടതി. ഇരുവരും പങ്കാളികളായ കമ്പനിയുടെ ചെക്ക് മടങ്ങിയ അതിവേഗ കോടതിയുടെ നടപടി. ഇരുവര്‍ക്കും പുറമെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും വാറണ്ട് അയച്ചിട്ടുണ്ട്. മാജിക് ഫ്രെയിം കമ്പനിയിലെ പങ്കാളികളായിരുന്നു ഇവര്‍. 

വെള്ളിയാഴ്ചയാണ് കേസ് കോടതിയില്‍ വിചാരണയ്ക്കായി എത്തിയത്. എന്നാല്‍ മൂവരും കോടതിയില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് കോടതി അവരുടെ അപേക്ഷ തള്ളി ബെയ്‌ലബിള്‍ വാറണ്ട് പുറപ്പെടുവിച്ചത്. ജൂലൈ 12 നാണ് കേസ് വീണ്ടും എടുക്കുക. ഫിലിം ഫിനാന്‍സിങ് കമ്പനിയായ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. മൂവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി, റേഡിയന്‍സ് മീഡിയയില്‍ നിന്ന് 1.50 കോടി രൂപ കടം എടുത്തിരുന്നു. രണ്ട് ചെക്കുകളും നല്‍കി. 

ഇത് കൂടാതെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിയുടെ നേതാവു കൂടിയായ ശരത് കുമാര്‍ 50 ലക്ഷത്തിന്റെ ലോണ്‍ കൂടി എടുത്തു. ഇതിന് പത്ത് ലക്ഷത്തിന്റെ അഞ്ച് ചെക്കുകളും നല്‍കിയിരുന്നു. ഈ ചെക്കുകള്‍ ബാങ്കിലേക്ക് അയച്ചെങ്കിലും മടങ്ങുകയായിരുന്നു. ഇവര്‍ നല്‍കിയ ഏഴ് കേസുകളും മടങ്ങിയതോടെയാണ് റാഡിയന്‍സ് മീഡിയ കേസ് ഫയല്‍ ചെയ്തത്. ഇതിന് എതിരെയാണ് ശരത് കുമാറും രാധിക ശരത് കുമാറും പെറ്റീഷന്‍ നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21