Entertainment

നടന്‍ ചിരഞ്ജീവിക്ക് കോവിഡ് 

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

'ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നോണം കോവിഡ് ടെസ്റ്റിന് വിധേയനായി. നിര്‍ഭാഗ്യവശാല്‍ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി', ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. 

നിലവില്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും നടന്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമാകുന്നവിവരം ഉടന്‍ അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റില്‍ പങ്കുവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി