Entertainment

ഹോളിവുഡ് നടന്‍ സ്റ്റുവര്‍ട്ട് വിറ്റ്മാന്‍ അന്തരിച്ചു

ദ മാര്‍ക്ക് എന്ന ചിത്രത്തിലെ  അഭിനയത്തിന് സ്റ്റുവര്‍ട്ട് വിറ്റ്മാന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ : പ്രശസ്ത ഹോളിവുഡ് നടന്‍ സ്റ്റുവര്‍ട്ട് വിറ്റ്മാന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹോളിവുഡില്‍ നൂറിലേറെ സിനിമകളില്‍ അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് വിറ്റ്മാന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യമെന്ന് മകന്‍ ജസ്റ്റിന്‍ വിറ്റ്മാന്‍ അറിയിച്ചു. 

ദ മാര്‍ക്ക് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് 1961 ല്‍ ഓസ്‌കര്‍ നോമിനേഷന്‍ സ്റ്റുവര്‍ട്ട് വിറ്റ്മാന് ലഭിച്ചിരുന്നു. ആക്ഷന്‍, യുദ്ധ സിനിമകളിലെ സജീവസാന്നിധ്യമായിരുന്നു. ദ ലോംഗെസ്റ്റ് ഡേ, ദോസ് മാഗ്നിഫിഷ്യന്റ് മെന്‍ ഇന്‍ ദെയര്‍ ഫ്‌ലൈയിംഗ് മെഷീന്‍സ്, ദ സൗണ്ട് ആന്റ് ഫ്യൂറി തുടങ്ങിയവ വിറ്റ്മാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. 

ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ദി മാര്‍ക്കില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് വിറ്റ്മാന്‍ സെലക്ട് ചെയ്യപ്പെടുന്നത്. ഈ റോളിലേക്ക് നിശ്ചയിച്ച റിച്ചാര്‍ഡ് ബര്‍ട്ടണ്‍ അവസാനനിമിഷം വിട്ടുപോയതോടെയാണ് വിറ്റ്മാന്‍ എത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും വിറ്റ്മാന്‍ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT