Entertainment

നടന്മാരോട് നിങ്ങളാ ചോദ്യം ചോദിക്കാറുണ്ടോ; വിമര്‍ശനവുമായി മാധുരി ദീക്ഷിത്‌

വിവാഹത്തിന് ശേഷവും ഗര്‍ഭിണിയാവുമ്പോഴുമെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കുമെന്നാണ് മാധുരി പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നടിമാരോട് തിരിച്ചുവരവിനെ കുറിച്ച് ചോദിക്കരുതെന്ന് നടി മാധുരി ദീക്ഷിത്. നടന്മാരോട് ഇത്തരത്തില്‍ ചോദിക്കുന്നില്ലല്ലോ എന്നും പിന്നെ എന്തിനാണ് നടിമാരോട് മാത്രം ഇത് ചോദിച്ചുകൊണ്ടിരിക്കുന്നത് എന്നും മാധുരി ചോദിച്ചു. 

നടന്മാര്‍ കുറേനാളത്തേക്ക് സിനിമയില്‍ നിന്ന് മാറിനിന്നാല്‍ എപ്പോഴാണ് തിരിച്ചു വരിക എന്ന് ആരും ചോദിക്കില്ല. എന്നാല്‍ നടിമാരാണെങ്കില്‍ ഈ ചോദ്യം നേരിട്ടുകൊണ്ടേയിരിക്കണം. വിവാഹത്തിന് ശേഷവും ഗര്‍ഭിണിയാവുമ്പോഴുമെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കുമെന്നാണ് മാധുരി പറയുന്നത്. കുറച്ചു നാളേക്ക് നടിമാര്‍ സിനിമ ചെയ്യുന്നില്ലെങ്കില്‍ ഇത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അവരോട് എപ്പോഴും ചോദിക്കേണ്ടതില്ല. മറ്റുള്ളവരുടേതു പോലെ ഓരോ സമയത്തും ഞങ്ങളുടേയും താല്‍പ്പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. താരം കൂട്ടിച്ചേര്‍ത്തു. 

കുറേ വര്‍ഷങ്ങളായി ഞാന്‍ എന്റെ തിരിച്ചുവരവിനെകുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി അഭിനയിച്ചിട്ടില്ലെങ്കില്‍ തിരിച്ചുവരവിനെക്കുറിച്ച് നിര്‍ബന്ധമായും ചോദിക്കും. എനിക്ക് അറിയില്ലെ ഇതില്‍ എന്ത് മറുപടി പറയണമെന്ന്. ഭാവിയില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടിവരരുത്' മാധുരി പറഞ്ഞു. 

'ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുക്കുകയോ സഹകരിക്കാതിരിക്കുകയോ ചെയ്യുന്നില്ല. ചിലപ്പോള്‍ സിനിമ ചെയ്യുന്നില്ല എന്നു മാത്രം. ദീര്‍ഘകാലത്തേക്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനിന്നിട്ടില്ല. ജീവിതത്തിലെ പുതിയ ഓരോ ഘട്ടങ്ങളും ആസ്വദിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സിനിമ അല്ലാതെ തനിക്ക് ഒരുപാട് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുണ്ട്. മക്കളെ താന്‍ വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. അവര്‍ക്കായി സമയം ചെലവാക്കേണ്ടതുണ്ടായിരുന്നു. അതിനാലാണ് മക്കള്‍ ജനിച്ചതിന് ശേഷം നീണ്ട വര്‍ഷത്തെ ഇടവേള വന്നത്'താരം കൂട്ടിച്ചേര്‍ത്തു.

1999 ല്‍ ശ്രീറാം മാധവ് നെനേയുമായുള്ള വിവാഹത്തിന് ശേഷവും മക്കള്‍ ജനിച്ചതിന് ശേഷവും മാധുരി സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷമാണ് അവര്‍ തിരികെവന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 2002ല്‍ ദേവദാസിലാണ് മാധുരി അഭിനയിക്കുന്നത്. പിന്നീട് 2007 ല്‍ ആജ നാച്ച്‌ലെയില്‍ അഭിനയിച്ചു. തുടര്‍ന്ന് താരം അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ ഏഴ് വര്‍ഷം എടുത്തു. 2014 ല്‍ റിലീസ് ചെയ്ത ഗുലാബ് ഗ്യാങായിരുന്നു ആ ചിത്രം. ഇപ്പോള്‍ കോമഡി എന്റര്‍ടെയ്‌നറായ ടോട്ടല്‍ ധമാലില്‍ അഭിനയിക്കുകയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT