Entertainment

നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു; കാലില്‍ ചിലങ്ക കെട്ടി വിവാഹാഭ്യര്‍ത്ഥന നടത്തി നിതേഷ്; വിഡിയോ

താരദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരന്‍. എറണാകുളം കുമ്പളത്തെ ഫിസോര്‍ട്ടില്‍ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. 

വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ച് ഉത്തര തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.

താരദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ