Entertainment

നടി ഗൗതമി നായര്‍ വിവാഹിതയായി

സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് വരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ഗൗതമി നായര്‍ വിവാഹിതയായി. സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് വരന്‍. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.
സെക്കന്റ് ഷോയ്ക്കുശേഷം ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി എത്തിയതാണ് ഗൗതമി നായരെ പ്രശസ്തയാക്കിയത്.


സെക്കന്റ് ഷോയ്ക്കുശേഷം ശ്രീനാഥ് ഗജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കൂതറ എന്ന ചിത്രമായിരുന്നു. കൂതറ എന്ന ചിത്രത്തില്‍ ഗൗതമിയും അഭിനയിച്ചിരുന്നു. ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഗൗതമി തന്റെ ബിരുദാനന്തരബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?