Entertainment

നടി ചാർമിള ആശുപത്രിയിൽ; കയ്യിൽ പണമില്ല, സഹായിക്കാൻ ആരുമില്ല; ദുരിതത്തിലെന്ന് റിപ്പോർട്ട്

അസ്ഥിരോ​ഗത്തെ തുടർന്നാണ്  ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചാർമിളയെ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന നടി ചാർമിള സഹായിക്കാനാരുമില്ലാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. അസ്ഥിരോ​ഗത്തെ തുടർന്നാണ്  ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചാർമിളയെ പ്രവേശിപ്പിച്ചത്. എന്നാൽ അവരുടെ കയ്യിൽ പണമില്ലെന്നും സഹായിക്കാൻ കൂടെ ആരുമില്ലെന്നുമാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പത്ത് വയസുകാരൻ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയിൽ അവസരം തന്നു സഹായിക്കണം എന്ന് ചാർമിള അഭ്യർത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുൽഖർ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാർമിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. തമിഴിൽ ഇവന്‍ വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു.

മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷുമായി ചാര്‍മിള വിവാഹിതയായി. എന്നാല്‍ 2014ല്‍ വിവാഹമോചനം നേടി. തുടര്‍ന്ന് നടന്‍ കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാള്‍ നീണ്ടുനിന്നില്ല.  തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!