Entertainment

നടി ദിയ മിര്‍സ വിവാഹ മോചിതയായി; അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യത്തിന് പരസ്പര സമ്മതത്തോടെ വിരാമം

ബോളിവുഡ് താരം ദിയ മിര്‍സയും സഹില്‍ സംഗയും വിവാഹ മോചിതരായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ദിയ മിര്‍സയും സഹില്‍ സംഗയും വിവാഹ മോചിതരായി. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യത്തിനാണ് ഇരുവരും വിരാമമിട്ടത്. ട്വിറ്ററിലൂടെയാണ് താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കാര്യം ദിയ മിര്‍സ വെളിപ്പെടുത്തിയത്. ഇരുവരുടേയും പേരിലാണ് ട്വിറ്ററിലെ കുറിപ്പുള്ളത്. 2014 ഓക്ടോബര്‍ 18നായിരുന്നു സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഹിലിനെ ദിയ മിര്‍സ വിവാഹം ചെയ്തത്. 

കഴിഞ്ഞ 11 വര്‍ഷമായി തങ്ങള്‍ പരസ്പരം അറിഞ്ഞ് ജീവിക്കുകയായിരുന്നു. പരസ്പര സമ്മതപ്രകാരമാണ് ഇപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കളായി ഇനിയും തുടരുമെന്നും പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഇപ്പോള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചെന്നും പരസ്പരം പങ്കുവച്ചുള്ള ജീവിതം മഹത്തരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സ്‌നഹത്തിനും കരുതലിനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. മാധ്യമ സുഹൃത്തക്കളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും ഈ സമയത്ത് തങ്ങള്‍ക്ക് സ്വകാര്യത ആവശ്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ രണ്ട് പേരും മറ്റൊരു അഭിപ്രായങ്ങളും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദിയ മിര്‍സ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT