Entertainment

നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്

കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുതായും നിക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുതായും നിക്കി അറിയിച്ചു.

'കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ തനിക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി.  ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോള്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവര്‍ക്കും, എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് അധികൃതര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് നന്ദി' നിക്കി ട്വീറ്റില്‍ കുറിച്ചു.

മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും പരിചിതയായ താരമാണ് നിക്കി ഗല്‍റാണി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു