Entertainment

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന് വാർത്ത; പ്രതികരണവുമായി സുനിച്ചൻ

ഞാൻ ഇടയ്ക്ക് ചാനലിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് മഞ്ജു പത്രോസും സുനിലും. തുടർന്ന് മഞ്ജുവിന് സിനിമയിലും സീരിയലിലും അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ ബി​ഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് മഞ്ജു. അതിനിടെ മഞ്ജുവും സുനിലും വിവാഹമോചിതരാകുന്നു എന്ന വാർത്ത വന്നു. എന്നാൽ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുനിച്ചൻ.  

എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ റിയാലിറ്റി ഷോയിൽ പോയതെന്നും ഞങ്ങളുടെ എല്ലാവരുടേയും പിന്തുണ അവൾക്കുണ്ടെന്നും സുനിൽ വ്യക്തമാക്കി. ഷോയ്ക്കിടയിലെ മഞ്ജുവിന്റെ വിവാദ പരാമർശനത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും സുനിൽ കുറിച്ചു. മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെയാണ് സുനിൽ വ്യാജ വാർത്തകളോട് പ്രതികരിച്ചത്.

സുനിലിന്റെ വാക്കുകള്‍

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വർഷമായിഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉൾപ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ചാനലിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു.

ഞാൻ അത് ചാനലിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ റിയാലിറ്റി ഷോയിൽ പോയത്.

ഞങ്ങൾ എല്ലാവരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡിൽ അവൾ കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാവരും ഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT