Entertainment

നടി മഹാലക്ഷ്മി വിവാഹിതയായി, വരന്‍ നിര്‍മല്‍; വിഡിയോ

സീരിയല്‍ സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ- സീരിയല്‍ താരം മഹാലക്ഷ്മി വിവാഹിതയായി. വയനാട് മാനന്തവാടി സ്വദേശിയായ നിര്‍മല്‍ കൃഷ്ണയാണ് വരന്‍. ശനിയാഴ്ചയായിരുന്നു വിവാഹം. സീരിയല്‍ സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. 

സുരേഷ് ഗോപി, രാധിക, മണിയന്‍പിള്ള രാജു, വിന്ദുജ മേനോന്‍, മണിയന്‍പിള്ള രാജു, മനു വര്‍മ, ബീന ആന്റണി, കാലടി ഓമന തുടങ്ങിയ നിരവധി പേര്‍ വിവാഹത്തിനെത്തി. മിനി സ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും നിറസാന്നിധ്യമാണ് മഹാലക്ഷ്മി. മികച്ച നര്‍ത്തകി കൂടിയായ താരം നിരവധി ഡാന്‍സ് പ്രോഗ്രാമുകളിലും സജീവമാണ്. 

യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്‍, തിലകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്‌ക്രീന്‍ രംഗത്ത് സജീവമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത