Entertainment

നടി മൃദുല മുരളി വിവാഹിതയായി; ചിത്രങ്ങൾ

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലയാളി താരം മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ.  താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറുപ്പു പങ്കുവെച്ചിട്ടുണ്ട്. 

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അവളുടെ മുഖത്തുകണ്ട ഏറ്റവും മനോഹരമായ ചിരിയാണിത് എന്നു പറഞ്ഞുകൊണ്ടാണ് നടി ശിൽപ ബാല വിവാഹചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഭാവന, ഷഫ്ന നിസാം തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി.  

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽ‌പ ബാല, ഷഫ്ന, വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നു. 2009ൽ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മൃദുല എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്‌ദേശിൽ ക്യാപ്റ്റൻ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT