Entertainment

നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ അന്തരിച്ചു

നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ടി മെബീന മൈക്കിള്‍ (22) കാറപകടത്തില്‍ അന്തരിച്ചു. കന്നഡ ടെലിവിഷൻ-സിനിമ രം​ഗത്ത് സജീവമായിരുന്നു നടി. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ‌ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടിയുടെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നാണ് മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയത്. ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി