Entertainment

നടി വിദ്യുലേഖ രാമൻ വിവാഹിതയാകുന്നു, വരൻ സഞ്ജയ്; ചിത്രങ്ങൾ 

കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സഞ്ജയ് ആണ് വരൻ. ആ​ഗസ്റ്റ് 26 ന് വിവാഹനിശ്ചയം കഴിഞ്ഞതായി നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഹാസ്യതാരയി തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് വിദ്യുലേഖ. തമിഴ് നടൻ മോഹൻ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ 'നീ താനെ എൻ പൊൻവസന്ത' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവൻഗ, പുലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. 

ലോക്ക്ഡൗൺ കാലത്ത് ശരീരഭാരം കുറച്ചും നടി വാർത്തകളിൽ നിറഞ്ഞിരുന്നു.  22 കിലോയോളം ഭാരമാണ് നടി കുറച്ചത്.‌ വർക്കൗട്ടിലൂടെയാണ് നടി ഈ നേട്ടത്തിലേക്കെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !