Entertainment

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം ട്രോളുന്നത് ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ പതിവാണ്. ഇക്കാര്യത്തില്‍ ഏറ്റവും ആക്ടീവാണ് നടന്‍ അര്‍ജുന്‍ കപൂര്‍. ഇക്കുറി നടി കത്രീന കൈഫ് ആണ് താരത്തിന്റെ ട്രോളിന് ഇരയായിരിക്കുന്നത്. 

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്. സണ്‍ഗ്ലാസ് അണിഞ്ഞ് നൃത്തം ചെയ്യുന്ന ചിത്രമാണ് ഇത്. ഇത് കണ്ടതും "അത് പകല്‍ സമയത്ത് ധരിക്കൂ രാത്രിയിലല്ല" എന്നാണ് അര്‍ജുന്റെ കമന്റ്. 

ഇതിനുമുന്‍പും കത്രീനയെ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ അര്‍ജുന്‍ കുറിച്ചിട്ടുണ്ട്. തന്റെ ജന്മദിനത്തില്‍ നടി പങ്കുവച്ച ചിത്രത്തിന് താരം കുറിച്ച കമന്റും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. പിറന്നാളാഘോഷിക്കാനല്ല കത്രീന ഫോട്ടോഷൂട്ടിനാണ് പോയിരിക്കുന്നത് എന്നുപോലും അര്‍ജുന്‍ അന്ന് കമന്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)