Entertainment

നടൻ നകുൽ തമ്പിയുടെ നില ​ഗുരുതരമായി തുടരുന്നു; ചികിത്സാസഹായം അഭ്യർത്ഥിച്ച് കുടുംബം

സിനിമാ താരങ്ങളായ അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധിപ്പേര്‍ നകുലിനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ് നടനും നര്‍ത്തകനുമായ നകുല്‍ തമ്പി. ജനുവരി അഞ്ചാം തിയതി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു മാസത്തിലേറെയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന നകുലിന്റെ ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടിവരുന്നത് കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. നകുലിന്റെ ചികിത്സയ്ക്കായി സന്മനസ്സുള്ളവരില്‍ നിന്ന് സഹായം തേടുകയാണ് താരത്തിന്റെ കുടുംബമിപ്പോള്‍. സിനിമാ താരങ്ങളായ അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധിപ്പേര്‍ നകുലിനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ചാവടിമുക്ക് സ്വദേശി ആദിത്യൻ (24) എന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. ആദിത്യൻ ചികിത്സപൂർത്തിയാക്കി ആശുപത്രി വിട്ടു. തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നകുല്‍ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT