Entertainment

നടൻ ശശി കലിം​ഗ അന്തരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സിനിമാ നടൻ ശശി കലിം​ഗ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. കരൾ രോ​ഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.

25 വർഷത്തോളം നാടകരം​ഗത്ത് പ്രവർത്തിച്ചു. ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, ഇന്ത്യന്‍ റുപ്പി, ആദാമിന്റെ മകന്‍ അബു, ആമേന്‍, പുലിമുരുകന്‍, കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അമര്‍ അക്ബര്‍ അന്തോണി, ലോഹം, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലമാണ് സ്വദേശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'ഈ നിയമവും നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും'; കേന്ദ്രത്തിനെതിരെ ഖാര്‍ഗ, 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പദ്ധതി പുനഃസ്ഥാപിക്കും'

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT