Entertainment

നടൻ ഹേമന്ദിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി ഭാവനയും രമ്യാനമ്പീശനും; വിഡിയോ 

ഭാമ, രജിത് മേനോൻ, മൃദുല മുരളി, ഷാലിൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ ഹേമന്ദ് മേനോന്റെ വിവാഹ വിഡിയോകളാണ് ഇന്റർനെറ്റിലാ‌കെ. ഇന്നലെ ​ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിലും പിന്നീട് കലൂരിൽ വച്ച് നടന്ന റിസപ്ഷനിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഡോക്ടര്‍ നിലിന മധുവിനെയാണ് ഹേമന്ദ് താലിചാര്‍ത്തിയത്.

കലൂര്‍ ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ വച്ചായിരുന്നു റിസപ്ഷൻ. സിനിമ രം​ഗത്തുനിന്ന നടിമാരായ ഭാവന, രമ്യാ നമ്പീശൻ,ഭാമ, രജിത് മേനോൻ, മൃദുല മുരളി, ഷാലിൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

2011ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ലിവിങ് ടു​ഗെതർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ദ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഡോക്ടർ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മിൽ, ഓർഡിന‌റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കാന്താരം ആണ് ഹേമന്ദ് അഭിനയിച്ച് തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.  തെങ്കാശിക്കാറ്റ്, കടലിന്റെ പുസ്തകം എന്നിവയാണ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'