Entertainment

നടൻ ഹേമന്ദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം 

യുവനടൻ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിലീന നായരാണ് വധു. വിവാഹനിശ്ചയ വാർത്ത ഹേമന്ദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

എന്റെ ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനുള്ള ആളെ ഞാൻ കണ്ടെത്തി. അവൾ സമ്മതം മൂളി. നമ്മുടെ യാത്ര കുറവുകളില്ലാത്തതാകണമെന്നില്ല. പക്ഷെ അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ ഞാൻ നിന്നോടൊപ്പം ചേർന്നുനിൽക്കും, വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഹേമന്ദ് കുറിച്ചു. 

ഫാസിൽ സംവിധാനം ചെയ്ത 2011ൽ പുറത്തിറങ്ങിയ ലിവിങ് ടു​ഗെതർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ദ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഡോക്ടർ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മിൽ, ഓർഡിന‌റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കാന്താരം ആണ് ഹേമന്ദ് അഭിനയിച്ച് തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.  തെങ്കാശിക്കാറ്റ്, കടലിന്റെ പുസ്തകം എന്നിവയാണ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT