Entertainment

നടൻ ഹേമന്ദ് വിവാഹിതനാകുന്നു; വധു നിലീന 

ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

യുവനടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു. നിലീന മധു ആണ്‌ വധു. ഇന്ന് കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം ഈ വർഷം ഏപ്രിലിൽ നടന്നിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും ഹേമന്ദ് ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനുള്ള ആളെ ഞാൻ കണ്ടെത്തി. അവൾ സമ്മതം മൂളി. നമ്മുടെ യാത്ര കുറവുകളില്ലാത്തതാകണമെന്നില്ല. പക്ഷെ അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ ഞാൻ നിന്നോടൊപ്പം ചേർന്നുനിൽക്കും, എന്നു കുറിച്ചുകൊണ്ടാണ് ഹേമന്ദ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. 

2011ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ലിവിങ് ടു​ഗെതർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ദ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഡോക്ടർ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മിൽ, ഓർഡിന‌റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കാന്താരം ആണ് ഹേമന്ദ് അഭിനയിച്ച് തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.  തെങ്കാശിക്കാറ്റ്, കടലിന്റെ പുസ്തകം എന്നിവയാണ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT