Entertainment

നമ്പി നാരായണന്റെ ചിത്രത്തിൽ മാധവൻ മാത്രമല്ല, ഷാറൂഖ് ഖാനും സൂര്യയും  

തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാരൂഖും എത്തുമെന്നാണ് റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

എസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന റോക്കട്രി; ദ നമ്പി ഇഫക്ടിൽ ഷാരൂഖ് ഖാനും സൂര്യയും അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. നമ്പി നാരായണനായി മാധവൻ എത്തുന്ന ചിത്രത്തിൽ അതിഥി വേഷങ്ങളിലാണ് ഷാറൂഖും സൂര്യയും എത്തുന്നത്. തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാരൂഖും എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വെളിപ്പെടുത്തലുകളൊന്നും അണിയറപ്രവർത്തകർ നടത്തിയിട്ടില്ല. 

മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമേ സ്‌കോട്ട്‌ലന്റ്, റഷ്യ, ഫ്രാന്‍സ്, പ്രിന്‍സ്റ്റന്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്.

ഐഎസ്ആര്‍ഒയിലെ ക്രയോജനിക് വിഭാഗം തലവനായിരുന്ന നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് കേസെടുത്ത സംഭവമാണ് സിനിമയാകുന്നത് . കെട്ടിച്ചമച്ച കേസാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1998 ല്‍ സുപ്രിംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT