Entertainment

'നമ്മളൊക്കെ മനുഷ്യന്മാരല്ലേ'... ; ചുരുണ്ട മുടിയുള്ള മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ നടന്നുപോയി

പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍, നമ്മളൊക്കെ മനുഷ്യന്മാരല്ലേ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു നടന്നു പോയി

Author : സമകാലിക മലയാളം ഡെസ്ക്

റ്റു സിനിമാ താരങ്ങളെ അപേക്ഷിച്ച് നടന്‍ പ്രണവ് മോഹന്‍ലാല്‍ താരജാഡ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണെന്ന വാര്‍ത്ത ഇതിനകം തന്നെ പലതവണ വന്നിട്ടുണ്ട്. മറ്റു നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ കാരവാനിലേക്ക് പോകുമ്പോള്‍, പ്രണവ് നിലത്തിരുന്ന് എല്ലാവര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായിരുന്നതായി നടി സയ ഡേവിഡ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ പ്രണവിന്റെ മനുഷ്യത്വത്തിന്റെ മറ്റൊരു സംഭവം വ്യക്തമാക്കുകയാണ്. പ്രണവിന്റെ  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിലാണ് ഒരാള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്റെ സുഹൃത്തിനുണ്ടായ സംഭവമാണ് ഇദ്ദേഹം വിവരിച്ചത്. 

സുഹൃത്ത് പണ്ട് ചെന്നൈയില്‍ പോയമ്പോള്‍ അവിടെ വെച്ചു പേഴ്‌സ് നഷ്ടപ്പെട്ടു. ആകെ പെട്ട അവസ്ഥയിലായിരുന്നു. അവന്റെ വെപ്രാളം കണ്ടിട്ടാവണം ചുരുണ്ട മുടിയുള്ള മെലിഞ്ഞ യുവാവ് അവന്റെ അടുത്തു വരുകയും കാര്യങ്ങള്‍ അന്യേഷിച്ച് അവന് യാത്ര ചെയ്യാന്‍ വേണ്ട പണം കൊടുക്കുകയും ചെയ്തു. പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍, നമ്മളൊക്കെ മനുഷ്യന്മാരല്ലേ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു അദ്ദേഹം നടന്നു പോയി. അന്നവന് അതാരെന്ന് മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാലിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയതെന്ന് എഫ്ബി കമന്റില്‍ ഇദ്ദേഹം വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT