Entertainment

നമ്മെ പോലെ അവരും കാണട്ടേ ഈ ലോകത്തിന്റെ ഭംഗികള്‍: വീല്‍ചെയറില്‍ ഇരിക്കുന്നവരെ കുറിച്ച് മോഹന്‍ലാല്‍

കുറച്ച് മാസങ്ങളായി വളരെയേറെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ബ്ലോഗെഴുതാന്‍ സാധിച്ചില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ടക്ക് ഇടക്ക് ബ്ലോഗ് എഴുതാറുള്ളയാണ് മോഹന്‍ലാല്‍. എന്നാല്‍ കുറച്ച് മാസങ്ങളായി താരം ബ്ലോഗെഴുത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. ചില തിരക്കുകള്‍ കാരണമാണ് എഴുതാന്‍ കഴിയാത്തത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാലിതാ ഏറെക്കാലത്തിന് ശേഷം ഏറെ വൈകാരികമായ എഴുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ലാലേട്ടന്‍.

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മരണത്തിന്റെ കഥ പറയുന്ന എഴുത്താണ് ഇത്തവണ അദ്ദേഹം ആരാധകര്‍ക്കായി പങ്കുവച്ചത്. വീല്‍ചെയറിയില്‍ ജീവിതം തുടരുന്നവരുടെ വേദനയും സ്വപ്‌നങ്ങളും പങ്കുവയ്ക്കുന്ന ബ്ലോഗില്‍ താരം ഏതാനും നാളുകളായി വീല്‍ചെയറില്‍ കഴിയുന്ന തന്റെ അമ്മയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

കുറച്ച് മാസങ്ങളായി വളരെയേറെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ബ്ലോഗെഴുതാന്‍ സാധിച്ചില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഇത് മോഹന്‍ലാല്‍ എന്ന നടനല്ല എഴുതുന്നത് വീല്‍ചെയറിയിലിരുന്ന അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ കുറിപ്പാണ് എന്നു കൂടി പറഞ്ഞാണ് മോഹന്‍ലാല്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT