Entertainment

നരയും താടിയും ഇല്ല; ജയറാം കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍

ഇപ്പോള്‍ തന്റെ പുതിയ ചിത്രം പട്ടാഭിരാമനിലെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരനായ നടനാണ് ജയറാം. എണ്‍പതുകളില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന് ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ്. എന്നാല്‍ അടുത്തിടെയൊന്നും മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ജയറാമിന് ആയിട്ടില്ല. എന്നാല്‍ മികച്ച പ്രതീക്ഷ നല്‍കുന്ന നിരവധി ചിത്രങ്ങളാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി അഭിനയിക്കുന്ന മാര്‍ക്കോണി മത്തായിയാണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷ വെക്കുന്നത്. 

ഇപ്പോള്‍ തന്റെ പുതിയ ചിത്രം പട്ടാഭിരാമനിലെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. താടിയും നരയുമില്ലാതെ നെറ്റിയില്‍ കുറിയും തോട്ട് നില്‍ക്കുന്ന ജയറാമിനെയാണ് ചിത്രത്തില്‍ കാണുന്നത്. കുറേനാളായി ജയറാം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് കട്ടത്താടിയുമായാണ്. താടി എടുത്തതോടെ ജയറാം കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ പക്ഷം. 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരുവനന്തപുരത്തുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. മിയ, ഷംന കാസിം, പാര്‍വതി നമ്പ്യൂര്‍, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഫാദര്‍, മാര്‍ക്കോണി മത്തായി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT