Entertainment

നരസിംഹമായി അവതാരപ്പിറവിയെടുത്ത് ദശമൂലം ദാമു; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്; വീഡിയോ

മോഹന്‍ലാലും സൂര്യയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളായിട്ടാണ് ദശമൂലം ദാമു എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു. വിഷയം എന്തുമായാലും ദശമൂലം ദാമുവിനെ എടുത്ത് ട്രോളുണ്ടാക്കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയ്ക്ക് സമാധാനമുണ്ടാവില്ല. മമ്മൂട്ടി നായകനായെത്തിയ ചട്ടമ്പിനാട് പ്രേക്ഷകര്‍ മറന്നു തുടങ്ങി. എന്നാല്‍ അതിലെ കഥാപാത്രമായ ദാമു ഇപ്പോഴും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 

ദശമൂലം ദാമു സിനിമയിലെ നായകനായാല്‍ എങ്ങനെ ആവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ട്രോളന്മാര്‍ അത് ചിന്തിച്ചു. പ്രാവര്‍ത്തികമാക്കുകയും ചെയ്തു. മോഹന്‍ലാലും സൂര്യയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളായിട്ടാണ് ദശമൂലം ദാമു എത്തിയത്. ദശമൂലം നായകനായി എത്തിയതിനാല്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട് തന്നെ ട്രോളന്മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 'ട്രോളന്മാരുടെ സമ്മാനം... ഒരുപാട് നന്ദി ഉണ്ട് ഈ കാണിക്കുന്ന സ്‌നേഹത്തിന്'എന്ന കുറിപ്പോടെ ദശമൂലത്തിന്റെ സൂപ്പര്‍ഹിറ്റ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് സുരാജ്. 

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലാണ് ദശമൂലം നായകനായി എത്തിയത്. കൂടാതെ തമിഴ് നടന്‍ സൂര്യയുടെ ഏഴാം അറിവ്, ദുല്‍ഖര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടല്‍ എന്നിവയെല്ലാം ട്രോളന്മാര്‍ അഴിച്ച് പണിത് ദാമുവിന്റേതാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT