Entertainment

'നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്, അല്ലാതെ ഓസിനല്ല' ആരാധകന് മറുപടിയുമായി ടൊവിനോ

പുതിയ ചിത്രം കല്‍ക്കി റിലീസിന് ഒരുങ്ങുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്


മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നത്. ഉയരെ, വൈറസ്, ലൂക്ക, ഓസ്‌കര്‍ ഗോസ് ടു എന്നിവയെല്ലാം ഒരുമിച്ച് തീയെറ്ററിലുണ്ടായിരുന്നതാണ്. എങ്ങനെയാണ് ഇത്ര അധികം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് എന്ന് ആരാധകരില്‍ നിന്ന് തന്നെ ചോദ്യമുണ്ടായി. പുതിയ ചിത്രം കല്‍ക്കി റിലീസിന് ഒരുങ്ങുകയാണ്. 

ഒരു യൂടൂബ് ചനലിന് നല്‍കിയ അഭിമുഖത്തിലും ഇത്തരത്തിലൊരു ചോദ്യം ടൊവിനോയ്ക്ക് നേരിടേണ്ടി വന്നു. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോള്‍ പോയി കാണാന്‍ പറയാന്‍ ചമ്മലുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. നല്ല പണിയെടുത്താണ് ഓരോ പടവും ഇറക്കുന്നത്, അല്ലാതെ ഓസിനല്ല. എല്ലാ പടത്തിലും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

കല്‍ക്കി ചിത്രത്തിലെ നായിക സംയുക്തയ്‌ക്കൊപ്പമാണ് ടൊവിനോ അഭിമുഖത്തില്‍ പങ്കെടുത്തത്. സിനിമയില്‍ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിക്കുക എന്ന ചോദ്യത്തിന് ഇരുവരും രസകരമായ മറുപടിയാണ് നല്‍കിയത്. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചയ്ക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും അതില്‍ പറയുക ഇരുവരും പറയുന്നത്. റൊമാന്റിക് സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. നടിമാരില്‍ നിന്ന് തല്ലുവാങ്ങുന്നത് പതിവായതോടെയാണ് റൊമാന്റിക് സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത് എന്നാണ് ടൊവിനോ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ