Entertainment

നവാസുദ്ധീനൊപ്പം അഭിനയിക്കാല്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തപ്‌സി സിനിമ ഉപേക്ഷിച്ചു? സത്യം വെളിപ്പെടുത്തി നടി

'അഭിനേതാക്കള്‍ക്ക് നിരവധി പ്രൊജക്റ്റുകള്‍ ലഭിക്കും. എന്നാല്‍ എല്ലാത്തിനും യെസ് പറയാനാവില്ല'

സമകാലിക മലയാളം ഡെസ്ക്

വാസുദ്ധീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തപ്‌സി പാനു ഹണി ട്രെഹന്റെ ചിത്രം വേണ്ടെന്നുവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡില്‍ നിന്ന് ഉയര്‍ന്നു കേട്ട വാര്‍ത്തയാണിത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? ഇല്ലെന്നാണ് തപ്‌സി പറയുന്നത്. ഹണി ട്രെഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെങ്കിലും ചിത്രത്തിന് നോ പറയാന്‍ നവാസുദ്ധീന്‍ അല്ല കാരണമെന്ന് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

'അഭിനേതാക്കള്‍ക്ക് നിരവധി പ്രൊജക്റ്റുകള്‍ ലഭിക്കും. എന്നാല്‍ എല്ലാത്തിനും യെസ് പറയാനാവില്ല. എന്നാല്‍ പ്രമുഖനായ ഒരു നടനൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യക്കുറവുകൊണ്ടല്ല ചിത്രം വേണ്ടെന്നുവെച്ചത്. അത് ഒരിക്കലും ഞാന്‍ ചെയ്യില്ല. സിനിമകളുമായി ആളുകള്‍ തന്റെ അടുത്തു വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച് ഹണി ആദ്യ ചിത്രത്തിനായി എന്നെ സമീപിക്കുമ്പോള്‍. കൂടാതെ നവാസിനെപോലെ കഴിവുറ്റ താരത്തിനൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രൊജക്റ്റില്‍ നടക്കില്ലെങ്കിലും ഭാവിയില്‍ എന്തായാലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' തപ്‌സ് പറഞ്ഞു.

ഹോക്കി താരം സന്ദീപ് സിങ്ങിന്റെ ജീവിതം പറയുന്ന സൂര്‍മയാണ് പുറത്തുവരാനുള്ള തപ്‌സിയുടെ ചിത്രം. ജൂലൈ 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT