Entertainment

നസ്രിയയല്ല കല്ല്യാണിയാണ് നായിക; ദുൽഖർ ചിത്രത്തിൽ അമ്മവേഷത്തിൽ ശോഭനയും  

അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശോഭനയും സുരേഷ് ഗോപിയും മുഖ്യ വേഷത്തിലെത്തുന്ന ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിലേക്ക് കല്യാണി പ്രിയദർശനും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയാകുന്നത്. 

ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് അഭിനയിക്കുന്നതെന്നും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നതെന്നും അനൂപ് പറഞ്ഞു. നർമ്മബോധമുള്ള കഥാപാത്രമാണ് ശോഭനയുടേതെന്നും സംവിധായകൻ പറഞ്ഞു. 

മുമ്പ് നസ്രിയയായിരിക്കും ചിത്രത്തിൽ നായികയാകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കല്യാണിയാണ് നായിക എന്ന വിവരം അനൂപ് സ്ഥീരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല. ചെന്നൈയിലാണ് ഷൂട്ടിങ്. എം സ്റ്റാർ കമ്മ്യൂണിക്കേഷൻസാണ് സിനിമ നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്