Entertainment

നസ്രിയയുടെ കുട്ടിക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; കുട്ടിയുടുപ്പ് അണിഞ്ഞ് മമ്മിക്കൊപ്പം ഓറിയോ; ചിത്രങ്ങള്‍

മനോഹരമായ ചിത്രങ്ങള്‍ക്കും കുറിപ്പിനുമൊപ്പം തന്റെ പ്രിയപ്പെട്ട ക്യൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

സ്രിയയുടേയും ഫഹദ് ഫാസിലിന്റേയും ജീവിതത്തിലെ ഏറ്റവും പ്രധാനിയാണ് വരുടെ വളര്‍ത്തുനായ ഓറിയോ. കുഞ്ഞിനെപ്പോലെയാണ് നസ്രിയ ഓറിയോയെ നോക്കുന്നത്. ഇപ്പോള്‍ അഞ്ചാം വയസിലേക്ക് കടന്നിരിക്കുകയാണ് ഓറിയോ. മനോഹരമായ ചിത്രങ്ങള്‍ക്കും കുറിപ്പിനുമൊപ്പം തന്റെ പ്രിയപ്പെട്ട ക്യൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. 

ഈ കുട്ടിക്ക് ഇന്ന് അഞ്ച് വയസ് തികഞ്ഞു. എന്റെ മനസ് നിറയെ അവനാണ്. ലോകത്തിലെ ഏറ്റവും നല്ല ആണ്‍കുട്ടിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെ ഏറെ സ്‌നേഹിക്കുന്ന ഓറിയോ. നിന്റെ മമ്മിയെ പോലെ നീയും കളിയും ചിരിയുമാണ്. നിന്നെ സന്തോഷിപ്പിക്കാനായി ഞാന്‍ എന്തും ചെയ്യും. എന്റെ കാല്‍ക്കീഴിലെ ഈ ഹൃദയമിടിപ്പിന് ഹാപ്പി ബര്‍ത്ത്‌ഡേ. നിന്റെ ശരീരത്തില്‍ നിന്നോ എന്റെ ശരീരത്തില്‍ നിന്നോ അവസാനം ശ്വാസം പോകുന്നതുവരേയോ അതിനപ്പുറമോ ഞാന്‍ നിന്നെ സ്‌നേഹിക്കും' നസ്രിയ കുറിച്ചു. 

പുത്തന്‍ ഉടുപ്പൊക്കെ അണിഞ്ഞ് നില്‍ക്കുന്ന ഓറിയോയുടെ ചിത്രവും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓറിയോക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസിലും ഓറിയോക്ക് ബര്‍ത്ത്‌ഡേ വിഷ് നേര്‍ന്നിട്ടുണ്ട്. ഇതിനു മുന്‍പും നസ്രിയയും ഫഹദും നസ്രിയയും ഫഹദും ഓറിയോയുടെ ബര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT