Entertainment

നായകന്‍ ആസിഫ് നായിക മഡോണ; പോസ്റ്റ്കാര്‍ഡ് സീരീസിലൂടെ അഭിനേതാക്കളെ പരിചയപ്പെടുത്തി ഇബ്‌ലിസ് 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പോസ്റ്റ്കാര്‍ഡ് സീരീസിലൂടെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

ച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രോഹിത് വിഎസ് സംവിധാനം ചെയ്ത് ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇബ്‌ലിസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പോസ്റ്റ്കാര്‍ഡ് സീരീസിലൂടെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. 

നായികയായെത്തുന്ന മഡോണയുടെയും നായകന്‍ ആസിഫിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ളതാണ് പുറത്തുവിട്ട ആദ്യ പോസ്റ്റ് കാര്‍ഡ്. വൈശാഖന്‍ എന്ന കഥാപാത്രമായാണ് ആസിഫ് ഇബ്‌ലിസിലെത്തുന്നത്. ഫിദ എന്ന കഥാപാത്രമായാണ് മഡോണ ചിത്രത്തിലെത്തുന്നത്. നിഷ്‌കളങ്കര്‍ എന്നാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിശേഷണം. 

ലാലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ളതാണ് പുറത്തുവിട്ടിട്ടുള്ള രണ്ടാമത്തെ പോസ്റ്റ്കാര്‍ഡ്. മുത്തശ്ശനായാണ് ലാല്‍ ഇബ്‌ലിസിലെത്തുന്നത്. മഡോണയുടെയും ആസിഫിന്റെയും വ്യത്യസ്തമായ രണ്ട് പോസ്റ്റ്കാര്‍ഡുകളും ഇതിന് പിന്നാലെയായി പുറത്തുവിട്ടു. 

ഇബ്‌ലിസില്‍ താന്‍ അഭിനയിക്കുകയായിരുന്നില്ല സ്വന്തം ബാല്യകാലം പുനരവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ചിത്രത്തെകുറിച്ച് ആസിഫ് അലി പറഞ്ഞത്. ജീവിതത്തില്‍ മുന്നോട്ടുപോകുമ്പോള്‍ അഭിമുഖീകരിക്കുന്ന പല കാര്യങ്ങളും ഉള്ളിന്റെയുള്ളില്‍ നമ്മളെല്ലാം കുട്ടികളെപോലെയാണെന്നൊരു ചിന്ത സമ്മാനിക്കുമെന്നും തന്നെ സംബന്ധിച്ചിടത്തോളം കുട്ടികാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ചിത്രമെന്നും ആസിഫ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT