Entertainment

നായിക നയന്‍താര, നായകന്‍ നിവിന്‍, ധ്യാന്‍ സംവിധാനം; ലൗ ആക്ഷന്‍ ഡ്രാമയുടെ ഷൂട്ടിംഗ് മെയില്‍ ആരംഭിക്കും

ഒരു കാലത്ത് മലയാള സിനിമ മേഖല അടക്കി വാണിരുന്ന മെറിലാന്‍ഡ് സിനിമാസിന്റെ നിര്‍മാതാവ് സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ വിശാഖ് സുബ്രഹ്മണ്യനും നടന്‍ അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുവതാരം നിവിന്‍ പോളിയേയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയില്‍ ആരംഭിക്കും. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ലൗ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് മലയാള സിനിമ മേഖല അടക്കി വാണിരുന്ന മെറിലാന്‍ഡ് സിനിമാസിന്റെ നിര്‍മാതാവ് സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ വിശാഖ് സുബ്രഹ്മണ്യനും നടന്‍ അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 

ധ്യാന്‍ ശ്രീനിവാസന്റെ കഥ കേട്ടതോടെയാണ് വിശാഖും അജുവും ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിവിനും സിനിമയ്ക്ക് ഓകെ പറഞ്ഞു. ചിത്രത്തില്‍ നായികയായി നയന്‍താരയെ വേണമെന്ന അഭിപ്രായത്തിലായിരുന്നു എല്ലാവരും എന്നാല്‍ നയന്‍താര തയാറാവുമോ എന്ന സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ധ്യാന്‍ നയന്‍താരയെ വിളിച്ചപ്പോള്‍ കഥ ഇഷ്ടമായില്ലെങ്കില്‍ നോ പറയും എന്നാണ് താരം വ്യക്തമാക്കിയത്. കഥ പറയാന്‍ ധ്യാനിന് 30 മിനിറ്റും നല്‍കി. ആദ്യ 10 മിനിറ്റില്‍ നയന്‍താര വളരെ ഗൗരവത്തോടെയാണ് കഥ കേട്ടത്. പിന്നീട് നയന്‍താരയെ ചിരിപ്പിച്ചതോടെ താരം സിനിമയ്ക്ക് ഓകെ പറയുകയായിരുന്നു. 

നയന്‍താരയുടെ നായകനാകുന്നതിനായി ശരീര ഭാരം കുറച്ചുകൊണ്ടിരിക്കുകയാണ് നിവിന്‍ പോളി. മേയില്‍ ഷൂട്ടിംഗ് ആരംഭിച്ച് ഈ വര്‍ഷം അവസാനത്തോടെ തീയെറ്ററില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍